Saturday, April 28, 2012

ദുബായ് അബുദാബി റോഡ്‌



ദുബായ് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസിലേക്ക് ആദ്യം കടന്നു വരുന്നത് ദുബായിലെ കൂറ്റന്‍ കെട്ടിടങ്ങളുടെ ഒരു ചിത്രമായിരിക്കും.കെട്ടിടങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു റോഡ്‌. റോഡിനു ഇരുഭാഗത്തുമായി കൂറ്റന്‍ മനുഷ്യ നിര്മിതികള്‍.  ഇരു ഭാഗത്തും അംബരചുംബികള്‍ തിങ്ങിനിറഞ്ഞ ഒരു പാത. അതാണ്‌ ശൈഖ് സായിദ്‌ റോഡ്‌ അഥവാ ദുബായ് അബുദാബി റോഡ്‌.

ദുബായ് അബുദാബി റോഡിന്‍റെ തുടക്കം

1960 ഇല്‍ ജബല്‍ അലിയില്‍(ദുബായിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം) ഒരു ടെലികമ്മ്യുണികേഷന്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ ദുബായ് ഭരണാധികാരി ഷെയ്ഖ്‌ റാഷിദ്‌ അല്‍ മക്തൂം ഉത്തരവിട്ടു. അതിന്റെ ഭാഗമായി അവിടേക്ക് എത്തിച്ചേരാന്‍ ഉള്ള ഒരു മാര്‍ഗം എന്നുള്ള നിലയ്ക്ക് ഒരു ചെറിയ റോഡ്‌ നിര്‍മിച്ചു. ഇതായിരുന്നു ദുബായ് അബുദാബി റോഡിന്‍റെ ആദ്യ ഭാഗം.

ദുബായ് അബുദാബി റോഡ്‌ ഒരു ആദ്യ കല ആകാശ ദൃശ്യം കടപ്പാട്: ഗൂഗിള്‍ ഇമേജ് 

              1972 ശൈഖ് റാഷിദ്‌ ജബല്‍ അലിയില്‍ ഒരു പുതിയ ടൌണ്‍ഷിപ്പും ഒരു പോര്‍ട്ടും നിര്‍മിക്കാന്‍ തീരുമാനിച്ചു.ടെലികമ്മ്യുണികേഷന്‍ സ്റ്റേഷന്‍ അല്ലാതെ വേറെ ഒരു കെട്ടിടവും അവിടെയെങ്ങും അതുവരെ ഉണ്ടായിരുന്നില്ല.1972 തന്നെ ദുബായ് ജബല്‍ അലി റോഡിന്‍റെ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും 1973 ദുബായ് ഭരണകൂടം അത് അബുദാബി ബോര്‍ഡര്‍ലേക്ക് നീട്ടുകയായിരുന്നു അബുദാബിയുടെ ഭാഗം ഏകദേശം ആ സമയത്തുതന്നെ അവരും പൂര്‍ത്തീകരിച്ചു.

എമിറേറ്റ്‌സ് ടവേര്‍സ് 


            പുതിയ റോഡ്‌ രണ്ടു ലൈന്‍ മാത്രമുള്ളതും സ്ട്രീറ്റ്‌ ലൈറ്റിംഗ് ഇല്ലതതുമായിരുന്നു. പ്രത്യേഗിച്ച് രാത്രി സമയങ്ങളിലെ യാത്ര വളരെ അപകടകരമായിരുന്നു .അലഞ്ഞു തിരിയുന്ന ഒട്ടകങ്ങള്‍ റോഡിലേക്ക്‌ പ്ര വേഷിക്കുകയും വലിയ അപകടങ്ങള്‍ ഉണ്ടാക്കുകയും പതിവായിരുന്നു.
അങ്ങിനെ കുറെ ജീവനുകള്‍ റോഡില്‍ പൊലിഞ്ഞു പോയിട്ടുണ്ട്.
                                                         
ദുബായ് 1967 വീഡിയോ 


എമിറേറ്റ്‌സ് ടവേര്‍സ് നിര്‍മാണം    കടപ്പാട്: ഗൂഗിള്‍ ഇമേജ് 
            UAE ഒരു യുണിയന് കീയില്‍ ഒരുമിക്കുന്നതിനു മുന്‍പ്‌ ഭരണ രീതികള്‍ ഓരോ എമിറേറ്റിലും തികച്ചും വ്യത്യസ്തമായിരുന്നു, കസ്റ്റംസ്‌ ആന്‍ഡ്‌ ഡ്യൂട്ടി വിഭാഗം വെവ്വേറെ ആയിരുന്നു.ദുബയിയുടെയും അബുദബി യുടെയും ഇടയ്ക്ക് യാത്ര ചെയ്യുന്ന ആളുകളും സാധനങ്ങളും ബോര്‍ഡറിലെ കസ്റ്റംസ്‌ സ്റേഷനില്‍ നിര്‍ത്തേണ്ടിയിരുന്നു.

ഒരു മഞ്ഞ്മൂടിയ പ്രഭാതം, മൂടല്‍ മഞ്ഞ് പലപ്പോയും വന്‍ അപകടങ്ങള്‍ ഉണ്ടാക്കാറുണ്ട് 

           1978 ശേഷം UAE യിലെ വ്യത്യസ്ത എമിറേറ്റ്സുകളിലെ ഡിഫെന്‍സ് (state army) ഒന്നിക്കുകയും ഫെഡറല്‍ നാഷണല്‍ കൌണ്‍സില്‍ രൂപീകരിക്കുകയും ചെയ്തു. ശൈഖ് റാഷിദ്‌ UAE യുടെ പ്രധാന മന്ത്രി ആയതിനു ശേഷം അദ്ധേഹത്തിന്റെ നേതൃത്വവും കാഴ്ചപ്പാടും ഉത്സാഹവും എല്ലാത്തിലും എന്ന പോലെ ദുബായ് അബുദാബി റോഡിന്‍റെ വളര്‍ച്ചയിലും പ്രധാന പങ്ക് വഹിച്ചു. ധാരാളം സ്കൂളുകളും ഹോസ്പിട്ടലുകളും റോഡുകളും മേഘലയില്‍ ഉയര്‍ന്നു വന്നു.




പുതിയ ദുബായ് പുതിയ റോഡ്‌

            ദുബായിയുടെയും UAE യുടെ വളര്‍ച്ചയുടെ ടേണിംഗ് പോയിന്റ്‌ തുടങ്ങുന്നത് ഷെയ്ഖ്‌ റാഷിദിന്റെ നേതൃത്വത്തില്‍ 1978 ഇല്‍ ജബല്‍ അലി പോര്‍ട്ടും 1980 ഇല ജബല്‍ അലി ഫ്രീസോണും വന്നതു മുതല്‍ ആയിരുന്നു. പുതിയ പോട്ടിലെക്കുള്ള വിതരണ ശ്രിന്കല എന്നതിലേക്ക് രണ്ടു പോര്‍ട്ടുകള്‍ക്കും ഒപ്പം ദുബായ് അബുദാബി റോഡും വളര്‍ന്നു.ദുബായില്‍ നിന്നും സൗദി അറേബ്യ, സിറിയ, ജോര്‍ദാന്‍, ലബനന്‍, ഇറാക്ക്,ഒമാന്‍,യമന്‍ ഇവിടങ്ങളിലെക്ക് ചരക്കുകള്‍ പോയിരുന്നത് ഈ റോഡില്‍ കൂടിയായിരുന്നു.

British India Steamship Company's Sirdhana was first ship to call at Port Rashid.
                                                                                     കടപ്പാട്: ഗൂഗിള്‍ ഇമേജ് 
അബുദാബി യാത്രയിലെ ഇടത്താവളം ഗന്തൂത്ത് റസ്ടോരന്റും മസ്ജിദും 


            പിന്നീട് ധൃധഗതിയില്‍ ഉള്ള നഗരത്തിന്റെ വളര്‍ച്ച ജനസംഖ്യയുടേയും അത് വാഹനങ്ങളുടെ വളര്‍ച്ചയും വര്‍ധിപ്പിച്ചു .1990 ഇല്‍ ദുബായ് ഭരണകൂടം റോഡ്‌ കൂടുതല്‍ വികസിപ്പിച്ചു. ഫ്രീസോണിലേക്ക് ബൈപാസ്‌ നിര്‍മിക്കുകയും  റൌണ്ട് അബൌടിനു പകരം ഫ്ലൈ ഓവറുകള്‍ നിര്‍മിക്കുകയും ചെയ്തു.



അബുദാബി ഭാഗത്തെ റോഡ്‌ സൈഡില്‍ ധാരാളം മരങ്ങള്‍ വച്ച് പിടിപ്പിച്ചിരിക്കുന്നു 

 റോഡിന്‍റെ ദുബായി ഭാഗം "അബുദാബി റോഡ്‌" എന്ന് അറിയപ്പെടുകയും അബുദാബി ഭാഗം "ദുബായ് റോഡ്‌" എന്നറിയപ്പെടുകയും ചെയ്തു 1990 ഇല്‍ ശൈഖ് റാഷിദ്‌ മരണപ്പെടുകയും ശൈഖ് മക്തൂം ഭരണധികാരിയാവുകയും ചെയ്തു. അദ്ദേഹം റോഡിന്റെ ദുബായ് ഭാഗത്തിന് UAE പ്രസിഡന്റ്‌ ശൈഖ് സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹിയാന്റെ ബഹുമാനാര്‍ത്ഥം "ശൈഖ് സായിദ്‌ റോഡ്‌ " എന്ന് പേരിടുകയും പകരമെന്നോണം അബുദാബി ഭാഗത്തിന് "ശൈഖ് മക്തൂം ബിന്‍ റാഷിദ്‌ റോഡ്‌"  എന്ന് പേരിടുകയും ചെയ്തു.

ദുബായ് എയര്‍പോര്‍ട്ട് പഴയ കാല ചിത്രം കടപ്പാട്: ഗൂഗിള്‍ ഇമേജ് 

Sunday, April 22, 2012

ദേര ദുബായ് ........


കൃത്യം അഞ്ചു മണിക്ക് തന്നെ കാള്‍ വന്നു.സത്യം പറഞ്ഞാല്‍ ഇന്ന് ഷൂട്ട്‌ ഔടിനു പോവണ്ട എന്ന് കരുതിയിരുന്നു രാത്രി ഒരു മീറ്റിംഗ് കഴിഞ്ഞു വൈകിയാണ് ഉറങ്ങിയത്, കണ്ണും നുള്ളിപ്പോളിച് ഞാന്‍ ബത്ത്രൂമിലെക്ക് ഓടി, എന്റെ വെപ്രാളം കേട്ടു ഞെട്ടിയുണര്‍ന്ന വൈഫ്‌ സൂക്കെടാണോ എന്ന രൂപത്തില്‍ നോക്കുന്നുണ്ടായിരുന്നു. ക്യാമറയും എടുത്ത് വണ്ടിയില്‍ കേറിപറ്റി


കൃത്യം  5: 30 യ്ക്ക് തന്നെ അബ്രയുടെ സൈഡില്‍ എത്തി, പതിവ് ഒരുമിച്ചുകൂടലിനു ശേഷം വന്‍ തോക്കുകളുമായി ഞങ്ങള്‍ പല വഴികളിലെക്കായി പിരിഞ്ഞു

ഞാന്‍ എന്റെ തോക്കുമായി ക്ലിക്കിംഗ് തുടങ്ങി. ദുബായിയുടെ ഹൃദയമായ ദേര എനിക്ക് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ്, ഞാന്‍ ആദ്യമായി ഗള്‍ഫില്‍ കാലുകുത്തിയതും ആദ്യമായി ജോലി ചെയ്തതും ഒക്കെ ഇവിടെയാണ്‌, സാമ്പത്തിക മാന്ദ്യം മണ്ണാങ്കട്ട എന്നൊക്കെ എല്ലാരും പറയുന്നുണ്ടെങ്കിലും ദുബായ് എന്നും ദുബായി തന്നെ. അതിനൊരു പോരിശ വേറെതന്നെയാണ്‌, ലക്ഷക്കണക്കിന് വിദേശികള്‍ക്ക് അന്നം നല്‍കിയ നല്‍കുന്ന മഹാനഗരമാണ് ദുബായ്, ദുബായ് എയര്‍പോര്‍ട്ടില്‍ വന്നിരങ്ങുന്നവരുടെ എണ്ണം ദൈനം ദിനം കൂടി വരുന്നു, ഇതാ ദുബായ് ഇടിഞ്ഞു പൊളിയുന്നു എന്ന് പറഞ്ഞവരുടെ വായടപ്പിച്ചുകൊണ്ട്‌ ദുബായ് മുന്നേറുന്നു  ...


ദുബായ് വളരെ കുറച്ചു മാത്രമേ ഉറങ്ങാറുള്ളൂ, അതിരാവിലെ വരെ ദുബായിയുടെ തെരുവുകള്‍ സജീവമായിരിക്കും. ഒന്ന് ആളൊഴിഞ്ഞു കിട്ടുന്നത് അതിരാവിലെ മാത്രം. കല്ലികള്‍ മാറിമാറി ഞാന്‍ ക്ലിക്ക് ചെയ്തു. പെട്ടെന്ന് കൂട്ടത്തില്‍ ഒരാളുടെ  ഫോണ്‍ കൂട്ടത്തിലെ രണ്ടു മൂന്ന് പേരെ പോലീസ് പിടിച്ചു ദേര സ്റ്റേഷനില്‍ ആണ് ഉള്ളത് എന്നും പറഞ്ഞു.. ദേര ഗോള്‍ഡ്‌ സൂകില്‍ ലൈസന്‍സ് ഇല്ലാതെ ഫോടോ പിടിക്കാന്‍ പറ്റില്ല പോലും, ഏതായാലും കുറച്ചു കഴിഞ്ഞ് പച്ച പാവങ്ങള്‍ ആണെന്ന് മനസിലായപ്പോള്‍ എല്ലാരേയും നിരുപാധികം വിട്ടയച്ചു ...വീട്ടില്‍ ബ്രേക്ക്‌ ഫാസ്റ്റ് റെഡി ആയതിനാല്‍ അടുത്ത അയച്ച കാണാം എന്ന് പറഞ്ഞു ഞാന്‍ വിട്ടു .....

Friday, April 13, 2012

We've had bad luck with our kids - they've all grown up. ~Christopher Morley